ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇടം പിടിച്ച ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ട് ഭാഗവും പ്രേക്ഷകർ ഇരു കൈയും നീട്ടി
സ്വീകരിച്ചിരുന്നു. ഇന്ത്യന സിനിമയിലെ പല റെക്കോര്‍ഡുകളും തിരുത്തിയെഴുതി. ബാഹുബലിയും, ദേവസേനയും, ബല്ലാലദേവനും മാത്രമല്ല രാജമാതാവ് ശിവകാമി ദേവിയും പ്രേക്ഷകരുടെ മനം കവര്‍ന്നു. ഇപ്പോള ബാഹുബലിക്ക് മുന്‍പുള്ള കാലം സ്ക്രീനില ഒരുങ്ങുകയാണ്. ശിവകാമിയുടെ ജീവിതമാണ് വെബ്ബ് സീരിസായി എത്തുന്നത്. രമ്യാ കൃഷ്ണനാണ് സിനിമയിൽ ശിവകാമിയെ അവതരിപ്പിച്ചത്.
നെറ്റ്ഫ്ളികിസിലൂടെ ബിഗ് ബജറ്റായാണ് സീരിസ് ഒരുങ്ങുന്നത്. ശിവകാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സീരീസില്‍ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആനന്ദ്
നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമിയുടെ’ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് എന്നാണ് റിപ്പോര്‍ട്ട്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒൻപത് ഭാഗമായാണ് ഒരു സീസണ്. രാഹുല്‍ ബോസ്, അതുൽ കുല്‍ക്കര്‍ണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സംവിധാനം.



