26 വര്‍ഷത്തിന് ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നു; സന്തോഷം പങ്കുവച്ച് ബാബു ആന്‍റണി

തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രധാന ചർച്ചാ വിഷയമാണ് മണി രത്നത്തിന്‍റെ ബിഗ് ബജറ്റ് ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’. വിക്രമും, ഐശ്വര്യ റായ്‍യും, പ്രകാശ് രാജും, ഉൾപ്പെടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്‍മി, റിയാസ് ഖാന്‍, റഹ്മാന്‍, ബാബു ആന്‍റണി എന്നിവരും ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ വിക്രത്തിനൊപ്പം നീണ്ട 26 വര്‍ഷത്തിനുശേഷം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബാബു ആന്‍റണി. അനില്‍ ബാബുവിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ മലയാളചിത്രം ‘സ്ട്രീറ്റി’ലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ച് അഭിനയിച്ചത്.

വിക്രത്തിനൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. ലൊക്കേഷനില്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം മുറിയിലേക്ക് വരുകയായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. വിക്രത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ബാബു ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...