വിവാഹം എന്നോര്‍ക്കുന്നതേ പേടിയെന്ന് ബാല; തുറന്നു പറച്ചില്‍ നവ്യയുമൊത്തുള്ള അഭിമുഖത്തില്‍

തമിഴില്‍ തുടങ്ങിയെങ്കിലും മലയാളത്തിലും തിളങ്ങിയ നടനാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹത്തിലൂടെ താരം പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരനായി. എന്നാല്‍ 2010 നടന്ന അമൃതയുമായുള്ള വിവാഹം ്അധികകാലം നിലനിന്നില്ല. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇരുവരും പിരിയുകയായിരുന്നു.

ഇപ്പോഴിതാ വിവാഹം എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ തനിക്ക് പേടിയാണെന്നാണ് ബാല പറയുന്നത്. വിവാഹക്കാര്യം ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. പ7 െസത്യം പറഞ്ഞാല്‍ ചെറിയ പേടിയുണ്ട്. അത് സെറ്റാകണമല്ലോ ഞാന്‍ കാരണം അവര്‍ സന്തോഷമായിരിക്കുകയും വേണം.നല്ലതു നടക്കുമെന്നാണ് ബാലയുടെ വാക്കുകള്‍.

ചലചിത്രതാരം നവ്യ നായരോടൊപ്പമുള്ള അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ചാരിറ്റിപ്രവര്‍ത്തനങ്ങളുമായി ബാല നടത്തുന്ന യൂട്യൂബ് ചാനലില്‍ അതിഥിയായെത്തുകയായിരുന്നു നവ്യ.