തെലുഗിൽ അയ്യപ്പനും കോശിയുമാകാൻ ബാലകൃഷ്ണയും റാണയും

മലയാളത്തിൽ ബ്ലോക്‌ബസ്റ്റർ ഹിറ്റായ പൃഥ്വിരാജ്‌, ബിജുമേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തെലുഗിൽ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. ജേഴ്സി എന്ന ഹിറ്റ്‌ സിനിമ നിർമ്മിച്ച വംശി നിർമ്മിക്കുന്ന ചിത്രത്തിലെ താര നിർണ്ണയത്തെ പറ്റിയുള്ള വാർത്തകൾ ആണ് ഇപ്പോൾ കേൾക്കുന്നത്‌. തെലുഗു സൂപ്പർതാരം ബാലകൃഷ്ണയും ബാഹുബലിയിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതനായ റാണ ദഗ്ഗുബാട്ടിയും തെലുഗിൽ യഥാക്രമം ബിജുമേനോനും പൃഥ്വിരാജും അവതരിപ്പിച്ച വേഷങ്ങളിൽ എത്തുമെന്നാണ് തെലുഗു മീഡിയകൾ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ആരാധകർ ഇതിനോടകം ഇത്‌ ചർച്ചാവിഷയമാക്കി കഴിഞ്ഞിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments