Monday, September 7, 2020

എന്നെ കടിച്ചത് 20 കൊതുകുകൾ, ഓവർ ഹീറ്റായി ഫോൺ, വെയിലിൽ പൊള്ളലുമേറ്റു; ഫോട്ടോഷൂട്ടിലെ ദുരിതം പറഞ്ഞ് നടി

രണ്ടേരണ്ടു ചിത്രങ്ങളിലൂടെ തന്നെ സിനിമാലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയ നടിയാണ് ബനിതാ ബസു. വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രൂവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലെ ബനിതയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ട് സമ്മാനിച്ച ദുരനുഭവങ്ങൾ എണ്ണിയെണ്ണി പറയുകയാണ് താരം.

https://www.instagram.com/reel/CEuBpvGg0ua/?igshid=dthrgwosgavm

ഫോട്ടോഷൂട്ടിനിടെ 20 കൊതുകൾ തന്നെ കടിച്ചെന്നാണ് താരം പറയുന്നത്. വെയിലേറ്റ് പൊള്ളിയെന്നും ഫോണ്‍ ഓവര്‍ഹീറ്റായെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താരത്തിന്റെ പരാതി ആരാധകർ കാര്യമാക്കിയിട്ടില്ല. ബുദ്ധിമുട്ടിയാലും പുതിയ ലുക്ക് സൂപ്പര്‍ ആയിട്ടുണ്ടെന്നും മനോഹരിയാണെന്നുമാണ് കമന്റുകൾ വരുന്നത്.

Trending Articles

പ്രേമത്തിന് ശേഷം അൽഫോൻ പുത്രൻ ഒരുക്കുന്ന ‘പാട്ട്‌’; നായകനാകാൻ...

പ്രേമം എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം അൽഫോൻസ്‌ പുത്രൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'പാട്ട്‌' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത്‌ ഫഹദ്‌ ഫാസിൽ ആണ്. അൽഫോൻസ്‌ തന്നെയാണ് ഇക്കാര്യം...

കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌ സിനിമയിലെ ‘You and Me’...

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌ നായകനായ 'കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌' എന്ന സിനിമ ഈ തിരുവോണ നാളിൽ ഏഷ്യാനെറ്റിൽ നേരിട്ട്‌ റിലീസ്‌ ചെയ്ത സിനിമയാണ്. ചിത്രത്തിലെ ഒരു...

പിറന്നാൾ നിറവിൽ ദുൽഖറിന്റെ അമാൽ: ആശംസകൾ നേർന്ന് നസ്രിയയും...

പ്രേക്ഷകരുടെ പ്രിയങ്കരനായ യുവതാരം ദുൽഖർ സൽമാന് ഇന്ന് ആഘോഷ ദിനമാണ്. താരത്തിന്റെ പ്രിയതമ അമാലിന്റെ ജന്മദിനമാണ് ഇന്ന്. അമാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് താരങ്ങളായ പൃഥിരാജും നസ്രിയയും. അമാലിനൊപ്പമുള്ള ചിത്രങ്ങളും ഇരുവരും...

ഇവൻ യാതർവ് യാഷ്; ജൂനിയർ യാഷിന്റെ പേര് പ്രഖ്യാപിച്ച്...

കന്നഡയിലെ സൂപ്പർ താരം യഷിന് ആരാധകരേറെയാണ്. യഷിനൊപ്പം ഭാര്യ രാധികയും രണ്ടു മക്കളും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ തന്നെ. ഇപ്പോഴിതാ ആരാധകർക്കായി ഇളയമകന്റെ പേരുവെളിപ്പെടുത്തിയിരിക്കുകയാണ് യാഷും ഭാര്യ രാധിക പണ്ഡിറ്റും....

കൊവിഡ് കാലത്തെ അനുഭവങ്ങൾ ആരാധകരോട് പങ്കുവച്ച് ജെനീലിയ

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ജനീലിയ ഡിസൂസ. വിവിധ ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജനീലിയ ജീവൻ നൽകിയിട്ടുണ്ട്. ഇപ്പൾ വിവിഹാശേഷം സിനിമാതിരക്കുകൾ കുറച്ചിരിക്കുകയാണ് താരം.

എന്നെ കടിച്ചത് 20 കൊതുകുകൾ, ഓവർ...

രണ്ടേരണ്ടു ചിത്രങ്ങളിലൂടെ തന്നെ സിനിമാലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയ നടിയാണ് ബനിതാ ബസു. വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രൂവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലെ ബനിതയുടെ...

വാപ്പച്ചിക്ക് ദുൽഖറിന്റെ പിറന്നാൾ ഉമ്മ; ചിത്രം...

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ആരാധകരും സിനിമാലോകവും ചേർന്ന് ആശംസകളുടെ പെരുമഴയാണ് താരരാജാവിന്. അക്കൂട്ടത്തിൽ ദുൽഖറിന്റെ പിറന്നാളാശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാപ്പച്ചിക്ക് പിറന്നാൾ ഉമ്മയാണ് ദുൽഖർ...

കൊവിഡ് മുക്തി നേടി എസ് പി...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...