ചുവപ്പു നിറത്തില്‍ രാജകുമാരിയായി അണിഞ്ഞൊരുങ്ങി ഭാവന; ചിത്രങ്ങള്‍ വൈറല്‍ [Photos]

മലയാളികളുടെ പ്രിയ നായികയാണ് ഭാവന. വിവാഹശേഷം താരം സിനിമയില്‍ സജീവമല്ല.ഭര്‍ത്താവും കന്നഡ നടനുമായ നവീനോടൊപ്പം ബംഗുളൂരുവിലാണ് ഇപ്പോള്‍ താമസം. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ബാവന തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭാവനയുടെ പുത്തന്‍ ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള വസ്ത്രത്തില്‍ രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.’ഓരോ പെണ്‍കുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ,’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.