ഭാവന നായികയാകുന്ന കന്നഡ ചിത്രം; രചന നിർവഹിക്കുന്നത്‌ സലാം ബാപ്പു

ഒരു ഇടവേളയ്ക്ക് ശേഷം സലാം ബാപ്പു കന്നഡയിൽ രചന നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ നടി ഭാവനയും തിരിച്ചു വരുന്നു. ’96’ എന്ന തമിഴ്‌ സിനിമയുടെ റീമേക്ക്‌ ആയ ’99’ എന്ന കന്നഡ സിനിമയിൽ ആണ് ഭാവന അവസാനമായി അഭിനയിച്ചത്‌. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന srikrishna@gmail.com എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കന്നഡ ഹിറ്റ് മേക്കർ നാഗേശ്വർ ആയിരികും. ഇന്ന് മൈസൂരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നായകനാകുന്നത്‌ ഡാർലിംഗ്‌ കൃഷ്ണ ആണ്.