ജനപ്രീതി സമ്പാദിച്ച് മുന്നേറി ഉയരങ്ങള്‍ കീഴടക്കുകയാണ് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം. സീസണ്‍ 3ന്‍റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വോട്ടിംഗ് കണക്കുകള്‍ അവതാരകനായ മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ജനപ്രീതിയില്‍ ഷോയ്ക്കുണ്ടായ കുതിച്ചുകയറ്റത്തിന്‍റെ തെളിവായിരുന്നു ആ കണക്കുകള്‍.
സാബുമോന്‍ അബ്‍ദുസമദ് ടൈറ്റില്‍ വിജയിയായ സീസണ്‍ 1ല്‍ ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം 17.4 കോടി ആയിരുന്നു.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്താല്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന രണ്ടാം സീസണില്‍ 61.4 കോടിയായി വോട്ട് ഉയര്‍ന്നു. ഇതിനെയെല്ലാം മറികടക്കുന്നതായിരുന്നു മണിക്കുട്ടന്‍ വിജയിച്ച സീസണ്‍ 3. 114 കോടി വോട്ടുകളാണ് മുഴുവന്‍ മത്സരാര്‍ഥികള്‍ക്കുമായി പ്രേക്ഷകര്‍ ഈ സീസണില്‍ ആകെ നൽകിയത്. പരിപാടിയുടെ ജനപ്രീതി ഓരോ സീസൺ കഴിയുമ്പോഴും വർധിച്ചു വരികയാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.



