ബിജു മേനോന്റെ ‘ഒരു തെക്കൻ തല്ല് കേസ്; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ബിജു മേനോൻ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ ശ്രീജിത് ആണ്. എഴുത്തുകാരൻ ജി ആർ ഇന്ദു ഗോപന്റെ ചെറുകഥയായ അമ്മിണിപ്പിള്ള വെട്ടുക്കേസ് ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. രാജേഷ് പിന്നാടനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

E4 എൻറർടൈൻമെൻറ്​സാണ് ചിത്രം നിർമ്മിക്കുന്നത്​. ഏറെ നാളുകൾക്ക് ശേഷം പ്രിയനടി പത്മപ്രിയ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് ഇത്. നിമിഷ സജയൻ, റോഷൻ മാത്യൂ എന്നിവർ ആണ് മറ്റു താരങ്ങൾ. 80കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്​ അമ്മിണിപ്പിള്ള വെട്ടുകേസ്.. അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയിലാണ്​ കഥ നടക്കുന്നത്​. മധു നീലകണ്ഠൻ ചായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...