എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പ്രിയദർശൻ ചിത്രത്തിൽ ബിജു മേനോൻ നായകൻ

എം.ടി വാസുദേവന്‍ നായരുടെ ശിലാലിഖിതം സിനിമയാക്കാനൊരുങ്ങുകയാണ് പ്രിയദര്‍ശന്‍. ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിയുടെ ഭാഗമായ ചിത്രത്തിൽ ബിജു മേനോനാണ്
നായകനാകുന്നത്.

ബിജു മേനോൻ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളത്തിലെ മുന്‍നിര സംവിധായകരാണ് മറ്റു ഭാഗങ്ങളും സംവിധാനം ചെയ്യുക. വെട്ടം ഉള്‍പ്പെടെ ഏതാനും സിനിമകളിലേക്ക് പ്രിയദര്‍ശന്‍ ക്ഷണിച്ചിരുന്നുവെങ്കിലും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നും, പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും ബിജു മേനോൻ പറഞ്ഞു.

ചിത്രം നെറ്റ്ഫ്ലിക്‌സ് ഒ.ടി.ടിക്കായാണ് റിലീസിനായി ഒരുങ്ങുന്നത്. അടുത്തിടെ മണിരത്‌നം ഒരുക്കിയ നവരസ ആന്തോളജി സീരീസില്‍ സമ്മര്‍ ഓഫ് 92 എന്ന സിനിമയൊരുക്കിയിരുന്നത് പ്രിയദര്‍ശന്‍ ആയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...