27 വര്‍ഷങ്ങള്‍ക്കിപ്പുറം ജന്റിൽമാന് രണ്ടാം ഭാഗം; ഒരുക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമെന്ന് നിർമ്മാതാവ്

ആക്ഷൻ കിംഗ് അർജുൻ നായകനായി 1993ലെത്തിയ ചിത്രമാണ് ജന്റിൽമാൻ. ഹിറ്റ്മേക്കർ ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത പുറത്തുവിട്ടിരിക്കുയാണ് നിർമാതാവ് കെ ടി കുഞ്ഞുമോൻ. ഒരുക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമായിരിക്കുമെന്നാണ് കുഞ്ഞുമോൻ പറയുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ അകമ്ബടിയോടെ ഹോളിവുഡ് നിലവാരത്തിലായിരിക്കും ചിത്രം എത്തുക. തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിൽ ചിത്രമെത്തും.

” എന്റെ ജെന്റില്‍മാന്‍ തമിഴ് ,തെലുങ്കു ഭാഷകളില്‍ പ്രദര്ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത് ലോകമെമ്പാടും പല ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമയെ ജനങ്ങള്‍ ആഘോഷമാക്കി മാറ്റി . ഈ സിനിമയുടെ രണ്ടാം ഭാഗം “ജെന്റില്‍മാന്‍2 “നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. എന്നാണ് കുഞ്ഞുമോന്റെ വാക്കുകൾ.

അർജുന്റെ നായികയായി മധുപാലയാണ് ജന്റിൽമാനിൽ അഭിനയിച്ചത്. ചിത്രത്തിൽ എആര്‍ റഹ്മാന്‍ ഒരുക്കിയ ​ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. മലയാളിയായ കുഞ്ഞുമോന്‍ ജെന്‍റില്‍മാന് പിന്നാലെ കാതലന്‍, കാതല്‍ ദേശം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കുഞ്ഞുമോന്‍ നിര്‍മ്മിച്ചു. 1999ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍ട്രെന്‍ട്രും കാതല്‍ ആയിരുന്നു അവസാനം നിർമ്മിച്ചത്.