ബോളിവുഡിന്റെ സ്വപ്ന നായകൻ ഇനി ഹോളിവുഡിലേക്ക്

ബോളിവുഡ് ആരാധകരുടെ സ്വപ്ന നായകനാണ് ഹൃത്വിക് റോഷൻ. കിടിലൻ നൃത്തരംഗങ്ങളിലൂടെയും ആക്ഷൻ മൂവുകളിലൂടെയും ആരാധകരുടെ മനം കവർന്ന താരം ഇനി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

വന്‍ ബജറ്റില്‍ ഒരുക്കുന്ന സ്പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് വാർത്തകൾ . ഹൃത്വിക് നായകനാകുന്ന ക്രിഷ് 4 ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ . അതിന് ശേഷമായിരിക്കും താരം തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുക.