ബോളിവൂഡിന്റെ പ്രണയനായകനാണ് ഷാരൂഖ് ഖാന്‍ കുസൃതി നിറഞ്ഞ ചിരിയും പ്രമയം തുളുമ്പുന്ന കണ്ണുകളുമായി കിംഗ് ഖാന്‍ ഹിന്ദി സിനിമയുടെ മുഖമായി മാറിയിട്ടി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. 80കളുടെ അവസാനത്തില്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ തുടക്കം കുറിച്ച താരം 1992 ദീവാന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അര്‌ങ്ങേറുന്നത്.

തുടര്‍ന്നിങ്ങോട്ട് നിരവധി ചിത്രങ്ങള്‍. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ (1995), കുച്ച് കുച്ച് ഹോതാ ഹേ (1998), ചക് ദേ ഇന്ത്യ (2007), ഓം ശാന്തി ഓം (2007) രബ് നേ ബനാ ദി ജോഡി (2008) തുടങ്ങിയവ ബോളിവുഡിലെ വന്‍വിജയചിത്രങ്ങളാണ്.അതേ സമയം കഭി ഖുശി കഭി ഗം (2001), കല്‍ ഹോ ന ഹോ (2003), വീര്‍-സാരാ (2004), കഭി അല്‍വിദ ന കഹ്നാ (2006),മൈ നെയിം ഈസ് ഖാന്‍ (2010) തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ആരാധകര്‍ നെഞ്ചിലേറ്റിയത്.
1999ല്‍ പുറത്തിറങ്ങിയ ബാദ് ഷാ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ ബാദ്ഷയായി അദ്ദേഹം അറിയപ്പെട്ടു. ആദ്യ ചിത്രം മുതല്‍ അനവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.2005ല്‍ന ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചു.
ഏതായാലും ഇഷ്ടതാരത്തിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ്് ആരാധകരും സഹതാരങ്ങളും. ഞങ്ങളറിയുന്ന ഏറ്റവും അത്ഭുതപ്പെടുത്തുന്ന വ്യക്തിയ്ക്ക്. സ്വപ്നം കാണുന്നതിനേക്കാള്‍ ഉപരി കാര്യങ്ങള്‍ ഈ വര്‍ഷം ചെയ്യാന്‍ കഴിയട്ടെ’ എന്നാണ് നടന്‍ മാധവന്‍ ആശംസ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം നിരവധി താരങ്ങളും ആശംസകളുമായെത്തി. താരത്തിന്‍രെ ചിത്രങ്ങള്‍ പങ്കുവച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍
ആശംസകള്‍ നേരുകയാണ്.



