ബ്രോ ഡാഡിയിലും ആന്റണി പെരുമ്പാവൂർ പോലീസ് വേഷത്തിൽ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ദൃശ്യം 2വിന് പിന്നാലെ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിയിലും പോലീസ് ഉദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ബ്രോ ഡാഡിയില്‍ ആന്റണി പെരുമ്പാവൂര്‍ പോലീസുകാരനായി അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്.

Bro Daddy location pic

മോഹന്‍ലാലിനും പൃഥിരാജിനൊപ്പം പോലീസ് വേഷത്തിലുള്ള ആന്റണിയുടെ ചിത്രമാണ് പുറത്തുവന്നത്. നേരത്തെ മല്ലിക സുകുമാരനും മോഹന്‍ലാലും ഒരുമിച്ച് ഇരിക്കുന്ന ചിത്രവും പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം തെലങ്കാനയിൽ പുരോഗമിക്കുകയാണ്.

Mohanlal in Bro Daddy

നേരത്തെ ദൃശ്യം 2വിലും പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും ആന്റണി പെരുമ്പാവൂര്‍ പോലീസ് ഉദ്യോഗസ്ഥനായി എത്തിയിരുന്നു. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ബ്രോ ഡാഡിയിലെ മറ്റ് അഭിനേതാക്കൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...