മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിലേക്ക്; ഇത്തവണ വില്ലൻ വേഷത്തിൽ

ചെറിയ ഒരിടവേളക്ക് ശേഷം തെലുങ്കിൽ അഭിനയിക്കാന്‍ ഒരുങ്ങി മെഗാ സ്റ്റാർ മമ്മൂട്ടി. അഖില്‍ അക്കിനേനി നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നത്. ‘ഏജന്‍റ്’ എന്നു പേരിട്ട തെലുങ്കു ചിത്രം സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനി സ്പൈ ഏജന്‍റായാണ് എത്തുന്നത്. അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരീസില്‍ നിന്നും
പ്രചോദനമുള്‍കൊണ്ടാണ് സിനിമ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളിലാകും സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രീകരണം ജൂലൈ 12ന് ഹൈദരാബാദില്‍ ആരംഭിക്കും. അതെ സമയം തെലുങ്കു ചിത്രത്തില്‍ മമ്മൂട്ടി ഭാഗമാണോയെന്ന കാര്യത്തില്‍ താരത്തിന്‍റെ ഭാഗത്തുനിന്നും ഒരു സ്ഥിരീകരണവും ഇത് വരെയുണ്ടായിട്ടില്ല.

2019ല്‍ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...