ലൂസിഫർ തെലുങ്ക് റീമേയ്ക്ക്; ചിരഞ്ജീവി നായകൻ ആകുന്ന ചിത്രം മോഹന്‍ രാജ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ

ചിരഞ്ജീവി നായകൻ ആകുന്ന ലൂസിഫർ റീമേയ്ക്ക് മോഹന്‍ രാജ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ.
തെലുങ്ക് താരം ചിരഞ്ജീവി തന്റെ അടുത്ത ചിത്രം ലൂസിഫറിന്റെ റീമേയ്ക്ക് ആണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര മേഖലയിൽ ഇത് ചർച്ചയും ആയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള സിനിമയാണ് ലൂസിഫർ. ഇത് തീയേറ്ററുകളിൽ വമ്പൻ വിജയവും ആയിരുന്നു.

തുടക്കത്തില്‍ സാഹ സംവിധായകന്‍ സുജീത് റീമേക്ക് ചെയ്യാൻ ചുക്കാന്‍ പിടിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്നീട് പിന്മാറി. പിന്നീട് വി വി വിനായകിനെ എത്തിക്കാൻ ശ്രമിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോള്‍ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌, അവസാനമായി ചിരഞ്ജീവി മോഹന്‍ രാജയെ ലൂസിഫര്‍ റീമേക്കിനായി എത്തിച്ചുവെന്നാണ്.

മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ ചിരഞ്ജീവി അവതരിപ്പിക്കും. ചിത്രത്തിന് മോഹൻ രാജ സമ്മതം മൂളിയയെന്നാണ് റിപ്പോർട്ടുകൾ. തിരക്കഥ പുരോഗമിക്കുന്നു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. തെലുങ്കിന് അനുയോജ്യമായ വിധം മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തിലെ പ്രധാന താരം കൂടിയായ പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന ചിത്രം ആയിരുന്നു ലൂസിഫർ. എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ അറിയപ്പെടുന്ന ആളാണ് സംവിധായകൻ മോഹൻ രാജ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...