ചാക്കോച്ചനൊപ്പം അഭിനയിക്കാൻ പ്രതിഫലം കുറച്ച് ലേഡി സൂപ്പർ സ്റ്റാർ

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും ഒന്നിക്കുന്ന പുതിയ മലയാള ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ളതാണെന്നാണ് സൂചന. നയൻസിനെ പുതിയ മലയാള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അതിനിടെയാണ് പുതിയ ചിത്രത്തിനായി ലേഡി സൂപ്പർ സ്റ്റാർ പ്രതിഫലം കുത്തനെ കുറച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണമാണ് താരം പ്രതിഫലം കുറച്ചതെന്നും വാർത്തകളുണ്ട്.

ഏതായാലും ആരാധകർ സന്തോഷത്തിലാണ്. ഇഷ്ടതാരങ്ങൾ ഒരുമിക്കുക അതും ത്രില്ലർ ചിത്രത്തിൽ. അതിനിടെ പ്രതിഫലത്തിന് പ്രസക്തിയില്ലെന്നാണ് പ്രേക്ഷകരുടെ വാദം. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ലൗവ് ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയുടെ നായികയായി നയൻസ് എത്തിയിരുന്നു. ഇനി ചാക്കോച്ചനൊപ്പമുള്ള പ്രകടനം ഏങ്ങിനെയെന്ന് കാത്തിരിക്കുകയാണ് സിനിമാലോകം. മുൻപ് ഇരുവരും ഒന്നിച്ചെത്തിയത് ട്വന്റി ട്വന്റിയിലെ ഒരു ഗാനരംഗത്തിലാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...