വിജയിനായി കഥയൊരുക്കാൻ പാ രഞ്ജിത്തും; തയ്യാറാകുന്നത് സൂപ്പർ ഹീറോ കഥാപാത്രം

തമിഴകത്തിന്റെ സൂപ്പർ താരമാണ് ദളപതി വിജയ്. സിനിമാ പ്രവേശനത്തിന്റെ 28ാം വാർഷികം ആഘോഷിക്കുകയാണ് താരം. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് ശേഷം വിജയുടെ അടുത്ത ചിത്രമേതെന്നാണ് ആരാധകരുടെ ആകാംക്ഷ.

സംവിധായകന്‍ പാ രഞ്ജിത്തും വിജയ്ക്കായി ഒരു കഥയൊരുക്കിയതായിട്ടാണ് ഇപ്പോൾ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു സൂപ്പര്‍ ഹീറോ കഥാപാത്രത്തിനെയാണ് വിജയ്ക്കായി പാ രഞ്ജിത് ഒരുക്കിയിരിക്കുന്നതെന്നും പറയുന്നു.

ചിത്രത്തിന്റെ കഥ വിജയ്‌യോട് പാ രഞ്ജിത് പറയുകയും താരത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആര്യ നായകനാകുന്ന ‘സര്‍പ്പട്ട പരമ്ബരൈ’ ആണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ റിലീസിനു ശേഷം പുതിയ ചിത്രം ആരംഭിക്കുമെന്നാണ് സൂചന.