പൈപ്പിൻ ചുവട്ടിലെ പ്രണയം, ഫോറൻസിക്, ബിഗിൽ (തമിഴ്) തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് റെബ മോണിക ജോൺ. ബിഗിലിന് ശേഷം തമിഴ് സിനിമ പ്രേമികൾക്കും റെബ ശ്രദ്ധേയയായ ഒരു നടിയാണ്. ഇപ്പോൾ റെബ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ആണ് വൈറൽ. രാജകീയ വേഷമണിഞ്ഞ് റെബ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കാര്യം ഇങ്ങനെയായിരുന്നു ‘ബാഹുബലി 3ൽ ദേവസേന ആയിട്ട് എനിക്ക് അഭിനയിക്കാമോ?’. ചോദ്യം കേട്ട് ആരാധകരും കൂടെ കൂടി. റെബ ദേവസേന ആകുമെങ്കിൽ ബാഹുബലി തങ്ങളാകാം എന്നാണ് ചില വിരുതന്മാരുടെ കമന്റുകൾ.
കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രീകരണ വേളയിൽ എടുത്ത ചിത്രമാണ് റെബ പോസ്റ്റ് ചെയ്തത്.



