ദുൽഖറിന്റെ നായികയാവാൻ അവസരം..!!

നവാഗതനായ രാ കാർത്തിക്‌ സംവിധാനം ചെയ്ത്‌ ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന ‘വാൻ’ എന്ന തമിഴ്‌ സിനിമയിലേക്ക്‌ നായികയെ തേടുന്നു. മൂന്ന് നായികമാരുള്ള ചിത്രത്തിലേക്ക്‌ ആണ് ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ ഒരു നടിയെ തേടുന്നത്‌. കല്യാണി പ്രിയദർശനും ബോളിവുഡ്‌ നടി കൃതി ഖർബാന്ദയും ആണ് മറ്റു 2 നായികമാർ. ചിത്രത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാന്റിൽ വഴി അണിയറക്കാർ തന്നെയാണ് കാസ്റ്റിംഗ്‌ കോൾ വിവരം പുറത്തുവിട്ടത്‌.

20നും 25നും മദ്ധ്യേ പ്രായപരിധിയുള്ള തമിഴ്‌ സംസാരിക്കാൻ അറിയാവുന്നവർക്കാണ് മുൻഗണന. കഴിഞ്ഞ ദിവസം ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമ ഒരു ഫീൽഗുഡ്‌ – റോഡ്‌ മൂവി ആയിട്ടാണ് ഒരുക്കുന്നത്‌. ദുൽഖറിന്റെ നാലാം തമിഴ്‌ ചിത്രമാണിത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments