പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘രണ’ത്തിന്റെ സെൻസറിംഗ് ഇന്നലെ കഴിഞ്ഞു. U/A സെർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണെങ്കിൽ കൂടി മികച്ച ഒരു കുടുംബ പശ്ചാത്തലം കൂടി രണം പറയുന്നുണ്ട്. ഡിട്രോയിറ്റ് എന്ന നഗരത്തെ ചുറ്റിപറ്റിയുള്ള ആളുകളുടെയും അവരുടെ അതിജീവനവും കൂടി ‘രണം’ സംസാരിക്കുന്നു.

ഒരു കട്ട് പോലുമില്ലാതെയാണ് ചിത്രത്തിന് U/A സെർട്ടിഫിക്കേറ്റ് ലഭിച്ചത്. ചിത്രം കണ്ട സെൻസർ ബോർഡ് അംഗങ്ങൾ സംവിധായകനായ നിർമലിനെയും അണിയറ പ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് സെൻസർ ബോർഡ് അംഗങ്ങളിൽ നിന്നും ലഭിച്ചത് എന്നാണ് അറിയുവാൻ സാധിച്ചത്.

അമേരിക്കയിലെ ഡിട്രോയിറ്റ് എന്ന നഗരത്തിലെ തമിഴ് വംശജരുടെ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ റഹ്മാൻ, ഇഷ തൽവാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.



