അയ്യൻകാളി പടയിലെ അംഗമായി ചാക്കോച്ചൻ; വ്യത്യസ്ഥ കഥാപാത്രവുമായി ‘പട’ വരുന്നു

അള്ള്‌ രാമേന്ദ്രൻ തൊട്ട്‌ വൈറസിലെ ഡോക്റ്റർ അടക്കം വ്യത്യസ്ഥ കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഞെട്ടിക്കുന്ന ചാക്കോച്ചൻ ഇതാ മറ്റൊരു വ്യത്യസ്ത ഐറ്റവുമായി എത്തുന്നു. കമൽ കെ. എം ഒരുക്കുന്ന ‘പട’ എന്ന സിനിമയിലാണ് ചാക്കോച്ചന്റെ പുതിയമുഖം നമ്മൾ കാണാൻ പോകുന്നത്‌. നേരത്തെ കളക്റ്റർ ആയിട്ടാണ് ചാക്കോച്ചൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്ന് വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ചാക്കോച്ചൻ തന്നെയാണ് അതിന് സ്ഥിതീകരണവുമായി എത്തിയിട്ടുള്ളത്‌. ടൈസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിൽ അയ്യങ്കാളി പടയിലെ അംഗമായാണ് താൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്ന് ചാക്കോച്ചൻ പറയുന്നു.

E4 Entertainment നിർമ്മിക്കുന്ന ഈ ചിത്രം ഏതാണ്ട്‌ 25 വർഷം മുൻപ്‌, കൃത്യമായി പറഞ്ഞാൽ 1996 ൽ കേരളത്തിൽ നടന്ന മാധ്യമ ശ്രദ്ധ നേടിയ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്‌. പാലക്കാട്‌ ജില്ല കളക്റ്റർ ആയിരുന്ന WR റെഡ്ഡിയെ അദ്ദേഹത്തിന്റെ തന്നെ ചേമ്പറിൽ ഏകദേശം 9 മണിക്കൂറോളം 4 അയ്യങ്കാളി പടയുടെ അംഗങ്ങൾ തടഞ്ഞു വെച്ചതാണ് സംഭവം. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ചാക്കോച്ചന് പുറമെ വിനായകൻ, ജോജു ജോർജ്‌. ദിലീഷ്‌ പോത്തൻ, ടി ജി രവി, സലിം കുമാർ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments