ഇസായ്ക്ക് ചാക്കോച്ചന്റെ നീന്തൽ ക്ലാസ്; ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോബോബന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏപ്പോഴും ചർച്ചയാണ്. ചാക്കാോച്ചനും ഭാര്യ പ്രിയയുമല്ല വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവർക്കുണ്ടായ കുഞ്ഞുമകൻ ഇസഹായ്ക്കാണ് ഇപ്പോൾ താരം.

ഇസയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ഇസായെ നീന്തൽ പഠിപ്പിക്കുന്ന ചാക്കോച്ചന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകനൊപ്പം നീന്തല്‍കുളത്തില്‍ നിന്നുള്ള ഒരു ചിത്രമാണ് ചാക്കോച്ചന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അക്വാബോയ്സ് എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിനു നല്‍കിയ ക്യാപ്ഷന്‍. അപ്പനൊപ്പം വെള്ളത്തിലിറങ്ങിയ സന്തോഷത്തിലാണ് കുഞ്ഞു ഇസഹാഖും.

ഏതായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് ഇസയ്ക്ക് ഒരു വയസു തികഞ്ഞത്. പിറന്നാൾ ആഗോഷത്തിന്റെ ചിത്രങ്ങളും ചാക്കോച്ചൻ പുറത്തുവിട്ടിരുന്നു.