വ്യത്യസ്തമായ ഒരു പ്രതികാര കഥയുമായി രാമേന്ദ്രൻ; 2019ലും ഹിറ്റ്‌ ആവർത്തിച്ച്‌ ചാക്കോച്ചൻ..!!

ബിലാഹരി സംവിധാനം ചെയ്തു ഈ വാരം തീയേറ്ററുകളിൽ എത്തിയ കോമഡി ത്രില്ലർ അള്ള് രാമേന്ദ്രൻ വിജയ കുതിപ്പിൽ മുന്നോട്ട് പോവുകയാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം കണ്ട വ്യത്യസ്തമായ പ്രതികാര കഥ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ലുക്കും, കഥയും കൂടി ആയപ്പോൾ ഈ വർഷത്തെ മികച്ച ചിത്രങ്ങളിലൊന്നു സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

കുഞ്ചാക്കോ ബോബൻ, കൃഷ്ണ ശങ്കർ, അപർണ ബാലമുരളി തുടങ്ങിയവരുടെ പ്രകടനം കൊണ്ട് സമ്പന്നമാണ് ചിത്രം. ചിരിക്കാനുള്ള വക കൂടിയായപ്പോൾ കുടുംബ പ്രേക്ഷകരുടെ പ്രവാഹവും തീയേറ്ററുകിലേയ്ക്ക് എത്തി തുടങ്ങി.
ആഷിഖ് ഉസ്മാന്റെ നിർമാണത്തിൽ വർണ്യത്തിൽ ആശങ്ക എന്ന ഹിറ്റിന് ശേഷം വീണ്ടും അതേ പ്രൊഡക്ഷൻ ഹൗസിൽ നിന്നും ചാക്കോച്ചൻ ഈ വർഷത്തെ തന്റെ ആദ്യ ഹിറ്റിന് തിരി തെളിയിചിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments