‘അള്ള്‌ രാമേന്ദ്രൻ’ ടീസർ യൂട്യൂബിൽ സൂപ്പർഹിറ്റ്‌..!!

ബിലഹരി സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘അള്ള്‌ രാമേന്ദ്രൻ’. ആഷിക്‌ ഉസ്മാസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്‌ ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്‌. വേറിട്ട ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതുവരെ കാണാത്ത ചാക്കോച്ചന്റെ ഒരു വ്യത്യസ്ത ഗെറ്റപ്പുമായി എത്തിയ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Allu Ramendran Teaser

ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ടീസർ യൂട്യൂബ്‌ ഇന്ത്യ ട്രെന്റിംഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത്‌ തുടരുകയാണ്. ചാക്കോച്ചനെ കൂടാതെ ചിത്രത്തിൽ നായികമാരായി എത്തുന്നത്‌ അപർണ ബാലമുരളിയും ചാന്ദിനിയുമാണ്. ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌ ജിംഷി ഖാലിദാണ്. ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments