ഭീമന്റെ വഴി; ചെമ്പന്റെ തിരക്കഥയിൽ ചാക്കോച്ചൻ നായകനാകുന്നു

നടൻ ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ഭീമന്റെ വഴി എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. തമാശ എന്ന ചിത്രത്തിന്‍റെ വിജയത്തിനുശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. കുറ്റിപ്പുറത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ആകാശ ദൃശ്യത്തില്‍ നിന്നു താഴേക്കു നോക്കുന്ന രീതിയിലുള്ള ‘ഭീമന്‍റെ വഴി’ എന്ന എഴുതിയ ടൈറ്റില്‍ ഒരു ഗ്രാമത്തിലെ വഴിയുടെ രൂപത്തിലാണ് കാണുന്നത്.

ചെമ്പന്‍ വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സും ഒപിഎം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിന്‍സി അലോഷിയസ് ആണ് നായിക. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.