സിനിമാ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് പേളി മാണി. വിവാഹശേഷം പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷിനും ആരാധകർ കൂടിയിട്ടുണ്ട്. തന്റെ ഗർഭകാലം ആസ്വദിക്കുന്ന പേളിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ പേളി- ശ്രീനിഷ് ദമ്പതികളുടെ പുതിയ വീഡിയോ ഗാനമെത്തി. എന്‍ ചെല്ലക്കണ്ണനേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോഴെത്തിയിരിക്കുന്നത്.ഇറങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ഒരുലക്ഷം വ്യൂസിലധികം നേടിക്കഴിഞ്ഞു ഈ ഗാനം. പേളി രചിച്ച് പേളി തന്നെയാണ് ഗാനം പാടിയിരിക്കുന്നത്. പേളിയുടെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഗര്‍ഭിണിയായ ശേഷം ഗര്‍ഭിണിയുടെ ഒരു ദിവസം എങ്ങനെ എന്ന് ചിത്രീകരിച്ച വീഡിയോയും നിറവയറുമായി നൃത്തം ചെയ്യുന്ന ബേബി മമ്മ ഡാന്‍സും പേളി പോസ്റ്റ് ചെയ്തിരുന്നു.
ഗര്‍ഭിണികള്‍ക്ക് പ്രചോദനമാകുന്ന പോസ്റ്റുകളുമായി പേളി എത്താറുണ്ട്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)