സംവിധായകൻ വിനയൻ ഒരുക്കുന്ന ഇതിഹാസ ചിത്രം 19ആം നുറ്റാണ്ടിൽ ചെമ്പൻ വിനോദും. കായംകുളം കൊച്ചുണ്ണിയായാണ് ചെമ്പൻ ചിത്രത്തിൽ വേഷമിടുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സിജു വിൽസൺ ആണ് നായക വേഷത്തിലെത്തുന്നത്. 19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര കഥാപാത്രമായാണ് സിജു സിനിമയിൽ എത്തുന്നത്. കായദു ലോഹർ ആണ് സിനിമയിൽ നായികയായി എത്തുന്നത്.



