മലയാളത്തിന്റെ യുവ നായകൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻ ലാൽ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയത്. ലൂസിഫറിന് തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്.
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.മോഹന്‍ രാജ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ചിരു 153’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ‘ഗോഡ്ഫാദര്‍’ എന്ന് ടൈറ്റില്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. .ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.മലയാളത്തില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുക.ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



