ആദിത്യ വർമ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ധ്രുവ് വിക്രം അഭിനയിക്കാൻ ഒരുങ്ങുന്ന അടുത്ത ചിത്രവും നിർമിക്കുന്നത് E4 Entertainment തന്നെ.
ധ്രുവിനൊപ്പം തന്നെ അച്ഛൻ ചിയാൻ വിക്രമും ചിത്രത്തിൽ ഉണ്ടാവും എന്നതാണ് പ്രധാന വാർത്ത. ആദിത്യ വർമയുടെ ഓഡിയോ ലോഞ്ചിനിടെ ചിത്രത്തിന്റെ നിർമാതാവ് മുകേഷ് മെഹ്തയാണ് ഇതേപറ്റിയുള്ള സൂചന നൽകിയത്. അടുത്ത വർഷത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും അച്ഛനും മകനും ഒരുമിക്കുന്ന സിനിമ വെള്ളിത്തിരയിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകർ. നവംബർ 8ന് ആണ് ആദിത്യ വർമ തിയേറ്ററുകളിൽ എത്തുന്നത്.
Subscribe
Login
0 Comments
Oldest



