അംഗീകാരവും അതോടൊപ്പം വിമർശനങ്ങളഴുമൊക്കെയായി എന്നും സജീവമായി നിൽക്കുന്ന സംഗീത സംവിധായകനാണ് ഗോപീസുന്ദർ. ഇപ്പോഴിതാ ക്രിസ്തുമസ് പ്രമാണിച്ച് പുത്തൻ കരോൾ ഗീതവുമായാണ് ഗോപീ സുന്ദറിന്റെ വരവ്. ഹരിനാരായണനും ഒരുമിച്ചാണ് പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. ഉണ്ണീശോ എന്നു തുടങ്ങുന്ന ഗാനം പുറത്തിറക്കിയത് നടി മഞ്ജു വാര്യരാണ്.
പ്രശസ്തയായ കുട്ടി ഗായിക മെറിൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ്’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ മെറില്‍ ഖത്തര്‍ ദോഹയിലെ ബിര്‍ള പബ്ലിക് സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
പ്രശസ്ത ഗായകരായ സിയാഉല്‍ ഹഖ്, സുജയ് മോഹന്‍ എന്നിവരും ഗാനത്തിന്‍റെ ഭാഗമായുണ്ട്. സ്പാനിഷ് ഭാഷയിലെ വരികതൾ കൂടി ഉൾപ്പെടുത്തിയാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഗായകന്‍ അക്ബര്‍ ഖാനാണ് പാട്ടിലെ സ്പാനിഷ് ഭാഗം ആലപിച്ചിരിക്കുന്നത്. സ്പാനിഷ് വരികള്‍ രചിച്ചിരിക്കുന്നത് ഗഫൂര്‍ കൊളത്തൂര്‍ ആണ്.
office 365 lizenz kaufen



