സീരിയലും സിനിമയും ഒരുപോലെ; വ്യത്യാസം ക്യാമറയ്ക്കുമാത്രമെന്ന് ശാന്തീകൃഷ്ണ

മലയാളത്തിൽ ആദ്യമായി ചെലിവിഷൻ രംഗത്തേക്കെത്തിയ ഒരു നടി ശാന്തീകൃഷ്ണയായിരിക്കണം. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് അവർ ചെലിവിഷൻ സീരിയലുകളിലേക്ക് വരുന്നത്. സിനിമയും സീരിയലും തമ്മിലുള്ള വ്യാത്യാസങ്ങളെക്കുറിച്ച് പറയുകയാണ് ശാന്തീകൃഷ്ണ. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരം ‘ചാപല്യം’ എന്ന സീരിയല്‍ ചെയ്തത്. അതിലെ കൃഷ്ണ പ്രഭയുടെ റോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു നായിക നടി സീരിയല്‍ രംഗത്തേക്ക് വന്നു ഒരു പ്രധാന റോള്‍ ഏറ്റെടുക്കുന്നതിന്റെ തുടക്കം ചിലപ്പോള്‍ എന്നിൽ നിന്നാകും. സീരിയലില്‍ അഭിനയിക്കുന്നത് കുറച്ചിലാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.

സിനിമയും സീരിയലും തമ്മില്‍ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല. ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ. എന്ന് ശാന്തീകൃഷ്ണ പറയുന്നു. രണ്ടും കഥാപാത്രങ്ങൾ തന്നെ. അഭിനയിക്കുക എന്നതാണ് പ്രധാനമായ കാര്യമെന്നും പ്രേക്ഷകരുടെ ഇഷ്ടനടി പറയുന്നു.