കലാഭവൻ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. കുറച്ചു നാളുകൾക്ക് മുന്നേ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിൽ പൃഥ്വിയുടെ താടി ലുക്ക് ഉള്ള ലൊക്കേഷൻ ഫോട്ടോസ് വൈറൽ ആയിരുന്നു. ഇപ്പോഴിതാ ഇന്ന് 6 മണിക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തു വിട്ടു. താടി വച്ചു കിടിലൻ ലുക്കിൽ ഉള്ള ഫസ്റ്റ്ലുക്ക് ഏറ്റെടുത്തു തരംഗം ആക്കുകയാണ് ആരാധകർ ഇപ്പോൾ. എന്തായാലും ഒരിടവേളയ്ക്ക് ശേഷമുള്ള പൃഥ്വിയുടെ മാസ് പരിവേഷം ആയിരിക്കും ബ്രദേഴ്സ് ഡേ എന്നുറപ്പിക്കാം.
ഐശ്വര്യ ലക്ഷ്മി, പ്രയാഗ, മിയ, മഡോണ എന്നിവർ നായികമാരാകുന്ന ചിത്രം ഓണം റിലീസ് ആയിട്ടാകും തിയേറ്ററിൽ എത്തുക.
Subscribe
Login
0 Comments