എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 7 പുരസ്കാരങ്ങൾ സ്വന്തമാക്കി ഷിറ്റ്സ് ക്രീക്ക്

ടെലിവിഷൻ സീരീസുകൾക്കായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എച്ച്‌ബിഒയുടെ സക്സഷനാണ് ഡ്രാമ വിഭാഗത്തില്‍ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത്. കോമഡി വിഭാഗത്തിലെ മികച്ച സീരിസിനടക്കം ഏഴ് പ്രധാന അവാർഡുകൾ സിബിസി ടെലിവിഷന്റെ ഷിറ്റ്സ് ക്രീക്ക് നേടി.

കോവിഡ് പശ്ചാത്തലത്തില്‍ നടന്ന പുരസ്‌കാര പ്രഖ്യാപനം വെര്‍ച്വല്‍ ആയിരുന്നു. പുരസ്‌കാര ജേതാക്കള്‍ അവരുടെ വീടുകളില്‍ നിന്ന് പ്രസംഗങ്ങള്‍ നടത്തി.

ഡ്രാമ വിഭാഗത്തില്‍ സെന്‍ന്ദേയയും (യൂഫോറിയ), ജെറമി സ്ട്രോംഗുമാണ് (സക്സസഷന്‍) എന്നിവര്‍ മികച്ച നടീ നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. കോമഡി വിഭാഗത്തിലെ കാതറിന്‍ ഒഹാരയും (ഷിറ്റ്സ് ക്രീക്ക്) മികച്ച നടിയും യൂജീന്‍ ലെവി (ഷിറ്റ്സ് ക്രീക്ക്) മികച്ച നടനുമായി. റജീന കിംഗ് ( വാച്ച്‌ മെന്‍)’ മാര്‍ക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മികച്ച നടീനടന്മാര്‍.
മികച്ച ഡ്രാമ സീരീസ്: സക്സഷന്‍
മികച്ച കോമഡി സീരീസ്: ഷിറ്റ്‌സ് ക്രീക്ക്
മികച്ച വെറൈറ്റി ടോക്ക് ഷോ: ലാസ്റ്റ് വീക്ക് ടു നൈറ്റ് ജോണ്‍ ഒലിവറിനൊപ്പം
മികച്ച ലിമിറ്റഡ് സീരീസ്: വാച്ച്‌മാന്‍
മികച്ച ടെലിവിഷന്‍ മൂവി: ബാഡ് എഡ്യൂക്കേഷന്‍
മികച്ച നടന്‍ – ഹാസ്യം: യൂജിന്‍ ലെവി (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച നടന്‍ – ഡ്രാമ: ജെറമി സ്‌ട്രോംഗ്, (സക്സഷന്‍)
മികച്ച നടന്‍ – ലിമിറ്റഡ് സീരീസ് : മാര്‍ക്ക് റുഫാലോ ഐ നോ ദിസ് മച്ച്‌ ട്രൂ)
മികച്ച നടി – കോമഡി: കാതറിന്‍ ഓ ഹാര (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച നടി – ഡ്രാമ: സെന്‍ഡയ, (യൂഫോറിയ)
മികച്ച നടി – ലിമിറ്റഡ് സീരീസ്: റെജീന കിംഗ് (വാച്ച്‌മാന്‍)
മികച്ച സഹനടന്‍ – കോമഡി: ഡാനിയല്‍ ലെവി, (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച സഹനടന്‍ – നാടകം: ബില്ലി ക്രഡപ്പ്, (മോണിങ് ഷോ)
മികച്ച സഹനടന്‍ – ലിമിറ്റഡ് സീരീസ് : യഹ്യ അബ്ദുള്‍-മതീന്‍ 2 (വാച്ച്‌മാന്‍)
മികച്ച സഹനടി – കോമഡി: ആനി മര്‍ഫി, ഷിറ്റ്‌സ് ക്രീക്ക്
മികച്ച സഹനടി – നാടകം: ജൂലിയ ഗാര്‍ണര്‍, (ഓസാര്‍ക്ക്)
മികച്ച സഹനടി – ലിമിറ്റഡ് സീരീസ് : ഉസോ അദുബ (മിസ്സിസ് അമേരിക്ക
മികച്ച സംവിധായകന്‍ – കോമഡി: ഡാനിയല്‍ ലെവി, (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച സംവിധായകന്‍ – നാടകം: ആന്‍ഡ്രിജ് പരേഖ്, (സക്‌സെഷന്‍)
മികച്ച ഡയറക്ടര്‍ – ലിമിറ്റഡ് സീരീസ്, ഡ്രമാറ്റിക് സ്‌പെഷ്യല്‍: മരിയ ഷ്രെഡര്‍ അണ്‍ ഓര്‍ത്തഡോക്‌സ്)
മികച്ച രചന – കോമഡി: ഡാനിയല്‍ ലെവി, (ഷിറ്റ്‌സ് ക്രീക്ക്)
മികച്ച രചന – നാടകം: ജെസ്സി ആംസ്‌ട്രോംഗ്, (സക്‌സെഷന്‍)
മികച്ച രചന – ലിമിറ്റഡ് സീരീസ്: ഡാമണ്‍ ലിന്‍ഡെലോഫ്, കോര്‍ഡ് ജെഫേഴ്‌സണ്‍ (വാച്ച്‌മാന്‍)
മികച്ച മത്സര പരിപാടി: റുപോളിന്റെ ഡ്രാഗ് റേസ്
ഗവര്‍ണേഴ്സ് അവാര്‍ഡ്: ടൈലര്‍ പെറി, ദി പെറി ഫൗണ്ടേഷന്‍
സ്റ്റോറി ഹൈലൈറ്റ് – ഷിറ്റ്‌സ് ക്രീക്ക്, സക്സഷന്‍

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...