വിവാദ പോസ്റ്ററുമായി ‘ലില്ലി’…!!

E4 experiments നിർമിച്ചു e4 entertainments വിതരണത്തിനെത്തിക്കുന്ന പ്രശോഭ് വിജയൻ ചിത്രം ലില്ലിയുടെ പുതിയ പോസ്റ്റർ പുറത്തുറങ്ങി. സംയുക്ത മേനോൻ, ധനേഷ് ആനന്ദ് കണ്ണൻ നായർ, ആര്യൻ കൃഷ്ണ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രം അടുത്ത മാസം ഏഴിന് തീയേറ്ററുകളിൽ എത്തും.

ലില്ലിയുടെ പുതിയ പോസ്റ്റർ നടൻ ടോവിനോ തോമസ് ആണ് തന്റെ എഫ്ബി പേജിലൂടെ പുറത്തു വിട്ടത്. നേരത്തെ വന്ന ടീസറും സമൂഹമാധ്യമങ്ങളിൽ വൻ സൃഷ്ടിച്ചിരുന്നു. വയലൻസ് ബഗ്രൗണ്ടിൽ ആയതു കൊണ്ട് തന്നെ A സെർട്ടിഫിക്കെറ്റ് ആണ് ലില്ലിക്ക്.

ലില്ലിപ്പൂക്കളേന്തി മുൾകിരീടം ചൂടിയ നായികയാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ക്രിസ്തീയവിശ്വാസ പശ്ചാത്തലത്തിലുള്ള പഴയകാല ഡാവിഞ്ചി, ആഞ്ചലോ ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ളതാണ് പോസ്റ്റർ. കന്യകാ മറിയത്തിന്റെ രൂപാസാധൃശ്യത്തിലുള്ളതു കൊണ്ട് തന്നെ വിവിധ തരം അഭിപ്രായങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments