ഗാംഗുലിയുടെ ജീവിതം സിനിമയായി എത്തുന്നു; നായകനായി രൺബീർ കപൂർ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനും നിലവില്‍ ബിസിസിഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാക്കുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ‘ദാദ’ ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിലെ നായകന്റെ പേര് നിര്‍ദ്ദേശിച്ചതും ഗാംഗുലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിർദേശിച്ചത് എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വമ്പൻ മുതല്‍ മുടക്കിലാകും ഗാംഗുലിയുടെ ബയോപിക് പുറത്തിറങ്ങുകയെന്നാണ് സൂചന. ക്രിക്കറ്റ് സിനിമ പ്രേമികൾ ഒരുപോലെ സിനിമ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മുന്‍പും ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയായിട്ടുണ്ട്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് അഭിനയിച്ച മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് അസ്ഹറുദീന്റെ ജീവിതം സിനിമ ആക്കിയിരുന്നു. ഇമ്രാൻ ഹാഷ്മി ആയിരുന്നു സിനിമയിൽ മുഹമ്മദിനെ അവതരിപ്പിച്ചത്. മിതാലി രാജിന്റെ ജീവിതവും വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. തപ്‌സി പന്നു ആയിരിക്കും മിതാലി രാജിനെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുക.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...