ക്യൂബൻ കോളനി ബോളിവുഡിലേക്ക്..!!

ജൂലൈ 6നു റിലീസ് ആയ മികച്ച പ്രതികരണങ്ങളുമായി വിജയകരമായി പ്രദർശനം തുടരുന്ന ക്യൂബൻ കോളനി എന്ന ചിത്രം ബോളിവുഡിലേക്ക്…

ബോളിവുഡിലെ പ്രശസ്ത സൗണ്ട് ഡിസൈനർ ബിബിൻ ദേവ് ആണ് ക്യൂബൻ കോളനിയുടെയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മിക്സിങ് അദ്ദേഹത്തിന്റെ മുംബൈയിലെ സ്റ്റുഡിയോയിൽ നടക്കുമ്പോൾ ബോളിവുഡിലെ പ്രശസ്തമായ പ്രൊഡക്ഷൻ കമ്പനി ചിത്രം കാണാൻ ഇടയാകുകയും ഹിന്ദിയിൽ ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി ക്യൂബൻ കോളനിയുടെ ഡയറക്ടർ മനോജ് വർഗീസ് പറേക്കാട്ടിൽ ഓണ്ലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ റിലീസ്‌ ആയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണവും ക്യൂബൻ കോളനിക്കാണ്. അടുത്ത കാലത്തായി പുതുമുഖ ചിത്രങ്ങളോടുള്ള മലയാളികളുടെ സ്വീകാര്യതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ക്യൂബൻ കോളനി

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments