ദശമൂലം ദാമു തിരിച്ചു വരുന്നു; ഇത്തവണ നായകൻ ആയി തന്നെ

ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിലെ ചെറിയ കഥാപാത്രം ആണെങ്കിലും ഒരുപാട് ആരാധകർ ഉണ്ട് സുരാജ്‌ അവതരിപ്പിച്ച ദശമൂലം ദാമുവിന്. ഒരുപാട് മീമുകൾ, ട്രോളുകൾ ആയെല്ലാം ഇപ്പോഴും ജീവനുള്ള ഈ കഥാപാത്രത്തിന് മറ്റൊരു ഭാഗം കൊണ്ട് വരാൻ ഒരുങ്ങുകയാണ് സംവിധായകൻ ഷാഫി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദാമുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന സിനിമക്ക്‌ ബെന്നി പി നായരമ്പലം കഥയൊരുക്കും. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുളള മറ്റു വിവരങ്ങൾ ഇത് വരെ ലഭ്യമല്ല. ഏതായാലും വാർത്ത സത്യമാകാൻ കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments