ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥിരാജിന് സൈബർ ആക്രമണം; പിന്തുണച്ച് ചലച്ചിത്രലോകം

ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് നടൻ‌ പൃഥിരാജിനു നേരെ സൈബർ ആക്രമണം. ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററായെത്തിയ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരുകയാണ്. അതിനിടെയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പൃഥി ദ്വീപ് നിവാസികൾക്ക് പിന്തുണയറിയിച്ചത്.

ഇതോടെയാണ് സംഘപരിവാർ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. താരത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ സൈബര്‍ ആക്രമണം വളരുകയും ചെയ്‌തു. എന്നാൽ ഇതോടെ താരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ഏറെപ്പേരെത്തി. ചലച്ചിത്ര രംഗത്തു നിന്നും നിരവധിപ്പേരാണ് പൃഥിരാജിനെ പിന്തുണച്ച് രംഗത്തെത്തിയത്.