പൃഥ്വിയോടൊപ്പം ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ പടം; ആരാധകനു മറുപടിയുമായി മസിലളിയൻ

ആക്ഷൻ സിനിമകളോട്‌ ഏറെ പ്രിയമുള്ള താരമാണ് മലയാളികളുടെ സ്വന്തം മസിലളിയൻ എന്ന് വിളിപ്പേരുള്ള ഉണ്ണി മുകുന്ദൻ. താരത്തിന്റെ ആക്ഷൻ സിനിമയോടുള്ള ഇഷ്ടം ഉണ്ണി തന്നെ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ ഉണ്ണി ഒരു ആരാധകന് കൊടുത്ത മറുപടിയാണ് ചർച്ചയായിരിക്കുന്നത്‌. ഉണ്ണി നായകനായ മല്ലു സിംഗ്‌ എന്ന സിനിമ റിലീസ്‌ ആയിട്ട്‌ ഇന്നേക്ക്‌ 9 വർഷം ആയിരുന്നു. മല്ലു സിംഗ്‌ റിലീസ്‌ ആയിട്ട്‌ 9 വർഷം ആയ ഈ വേളയിൽ മലയാളത്തിൽ സംഭവിക്കാനിടയുള്ള ഏറ്റവും വലിയ ആക്ഷൻ സിനിമ ഏതായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് ഉണ്ണി നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്‌.

പൃഥ്വിയുടെ കൂടെ താൻ വീണ്ടും ഒന്നിക്കുമ്പോൾ ചിലപ്പോൾ അതിനുള്ള സാധ്യതകൾ ഉണ്ടെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. എന്തായാലും അത്തരം സിനിമയെ പറ്റിയുള്ള ചർച്ചയും അഭ്യൂഹങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.