മലയാള സിനിമയിലെ സംവിധായകരുടെ നിരയിലേക്ക് ഒരാള്‍ കൂടിയെത്തി. ‘വിഷം'(Be wild for a while ) എന്ന ചിത്രത്തിലൂടെ ദീപ അജി ജോണ്‍ ആണ് സംവിധാനത്തിലേക്ക് ചുവട് വയ്ക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്.

നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യയായ ദീപ ‘ഊടും പാവും’ എന്ന ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘വിഷം’. അജിജോൺ, ഹരീഷ് പേരടി, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. മറ്റു താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്.
പെർസ്പെക്റ്റീവ് സ്റ്റേഷന്റെ ബാനറില്‍ നിർമ്മിക്കപ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ്.നായർ ആണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ, സംഗീതം വിജയ് മാധവ്, വസ്ത്രാലങ്കാരം സാമിന ശ്രീനു, മേക്കപ്പ് റഷീദ് അഹമ്മദ്, ലൈൻ പ്രൊഡ്യൂസർ അഡ്വ: കെ ആർ ഷിജുലാൽ, ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്. തിരുവനന്തപുരം, ബ്രൈമൂർ, ദില്ലി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. വാർത്താ പ്രചരണം എ.എസ് ദിനേശ്



