പ്രൗഢ ഗംഭീരമായ ചടങ്ങിൽ ദീപികക്കും രൺവീറിനും കല്യാണം; ചിത്രങ്ങൾ കാണാം..!!

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ബോളിവുഡ്‌ സൂപ്പർ ജോടികളായ രൺവീറിനും ദീപികക്കും വിവാഹം. ഇറ്റലിയിലെ ലേക്‌ കോമോയിലെ വില ഡെൽ ബാൽബിയാനെ ലോ റിസോട്ടിൽ വെച്ച്‌ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമെ ചടങ്ങിൽ ഉണ്ടായിരുന്നുള്ളു.

2 ദിവസം നീണ്ട ആഘോഷ പരിപാടികളാണ് സൂപ്പർ താരങ്ങളുടെ വിവാഹത്തിന്. ദീപികയുടെ പരമ്പരാഗത കൊങ്കണി രീതിയിലുള്ള ആചാര പ്രകാരമായിരുന്നു ഇന്നലെ നടന്ന ചടങ്ങിൽ.

രൺവീറിന്റെ മതാചാരപ്രകാരമുള്ള സിന്ധി രീതിയിൽ ഇന്ന് ചടങ്ങുകൾ നടന്നു. സിനിമ ലോകത്തുള്ളവർക്ക്‌ താര ദമ്പതിമാർ മുംബൈയിൽ ഈ മാസം അവസാനം വിരുന്ന് ഒരുക്കിയിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments