കാർത്തിക്‌ – ധനുഷ്‌ ടീമിന്റെ ഗാങ്ങ്‌സ്റ്റർ ചിത്രം വരുന്നു: നായികയായി ഐശ്വര്യ ലക്ഷ്മി

പേട്ട എന്ന രജിനികാന്ത്‌ സിനിമക്ക്‌ ശേഷം കാർത്തിക്‌ സുബ്ബരാജ്‌ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ധനുഷ്‌ നായകനാകുന്നു. വൈ നോട്ട്‌ സ്റ്റുഡിയോസും റിലയൻസ്‌ എന്റർടൈൻമെന്റും ചേർന്ന നിർമ്മിക്കുന്ന ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രം ഒരു ഗ്യാങ്‌സ്റ്റർ ത്രില്ലർ ആയാണ് ഒരുക്കുന്നത്‌. സംവിധായകൻ കാർത്തിക്‌ തന്നെ ചിത്രത്തെ കുറിച്ച്‌ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി.

മലയാളത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്‌. ഐശ്വര്യയുടെ ആദ്യ തമിഴ്‌ സിനിമ കൂടിയാണിത്‌. പൂർണമായും U.K യിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ആഗസ്റ്റിൽ ആരംഭിക്കും. സന്തോഷ്‌ നാരായണൻ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments