ധനുഷ് – കാര്‍ത്തിക്ക് സുബ്ബരാജ് കൂട്ടുകെട്ടിൽ പുത്തൻ ചിത്രം; ഒടിടി റിലീസിനൊരുങ്ങി ജഗമേ തന്തിരം

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തീയേറ്ററുകൾ അടച്ചിട്ടതോടെ ഇപ്പോൾ ഡിജിറ്റൽ റിലീസുകളിലേക്ക് തിരിയുകയാണ് സിനിമാലോകം. ഇപ്പോഴിതാ കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിലെത്തുന്ന ധനുഷ് ചിത്രം ജഗമേ തന്തിരമാണ് പുതുതായി ഒടിടി റിലീസിനൊരുങ്ങുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.

“ഈ നശിച്ച വൈറസ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നായേനേ ജഗമേ തന്തിരത്തിന്റെ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ” എന്ന കുറിപ്പ് കാര്‍ത്തിക്ക് സുബ്ബരാജ് മെയ് ഒന്നിന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പിന്നീട് ഇതുവരെ ചിത്രം പ്രദർശനത്തിനെത്തുന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും വന്നിരുന്നില്ല. തീയേറ്ററുകൾ തുറക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യതയില്ലെന്ന് കണ്ടതോടെ ഒടിടി റിലീസിന് നിര്‍മ്മാതാക്കള്‍ തയ്യാറായന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന് ഒരു വൈഡ് ഓടിടി റിലീസ് ഉണ്ടാകാനാണ് സാധ്യത . ലോക്ക്ഡൗണ്‍ തുടക്കത്തിൽ സംവിധായകൻ കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. നമ്മുടെ ജഗം (ലോകം) രോഗമുക്തി നേടിയ ഉടനെ ‘ജഗമേ തന്തിരം’ കാണാം എന്നകുറിപ്പോടെയായിരുന്നു പോസ്റ്റർ.

രജനീകാന്ത് നായകനായ ‘പേട്ട’യ്ക്ക് ശേഷം കാര്‍ത്തിക്ക് ഒരുക്കുന്ന ചിത്രമാണിത്. ധനുഷിന്റെ നാല്‍പ്പതാമത് ചിത്രമായ ‘ജഗമേ തന്തിരം’ ഗ്യാങ്സ്റ്റര്‍ ചിത്രമായാണ് ഒരുങ്ങുന്നത്. മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ഐശ്വര്യാ ലക്ഷ്മി, ദേവന്‍,സഞ്ജന നടരാജന്‍, കലൈ അരശന്‍, രാമചന്ദ്രന്‍ ദുരൈരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...