വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന ‘അസുരൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറക്കി. വി ക്രിയേഷൻസിന്റെ ബാനറിക് കലൈപുലി താണു ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യർ ആണ് ഈ ചിത്രത്തിൽ നായികയാകുന്നത് എന്ന് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മഞ്ജുവിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ‘അസുരൻ’.
ജി.വി പ്രകാശ് കുമാർ സംഗീതം നൽകുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് നാളെ ആരംഭിക്കും. ‘വട ചെന്നൈ’ എന്ന കൾട്ട് ക്ലാസികിന് ശേഷം വെട്രിമാരൻ – ധനുഷ് ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലക്ക് അസുരനിൽ പ്രതീക്ഷ ഏറെയാണ്. ഈ ചിത്രം പൂർത്തികരിച്ചതിന് ശേഷം ആയിരിക്കും വട ചെന്നൈ 2 ആരംഭിക്കുക.
Subscribe
Login
0 Comments