പരിയേറും പെരുമാൾ എന്ന നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ ലഭിച്ച ചിത്രത്തിന് ശേഷം മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘കർണൻ’. മലയാളി താരം രജിഷ വിജയൻ നായികയാകുന്ന ചിത്രത്തിന്റെ പുതിയ സ്റ്റിൽസ് അണിയറ പ്രവർത്തകർ പുറത്തിറക്കി. കലൈപുലി എസ് താണു നിർമ്മിക്കുന്ന സിനിമയിൽ മലയാളി താരം ലാലും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2 ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിൽ എത്തുന്നത്.










