ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗവുമായി സെല്‍വരാഘവന്‍ ; നായകനായി ധനുഷ് എത്തും

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ആയിരത്തില്‍ ഒരുവൻ. കാര്‍ത്തി നായകനായെത്തിയ ചിത്രത്തിൽ റീമ സെന്‍, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.അയിരത്തിൽ ഒരുവന് ഇപ്പൊഴിതാ രണ്ടാം ഭാഗമൊരുക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.

ധനുഷാണ് രണ്ടാ ഭാഗത്തിൽ നായകനായെത്തുക.ധനുഷിനൊപ്പമുള്ള ചിത്രവുമായി സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്‍ എത്തുന്നെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഏത് ചിത്രമാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ‘കാതല്‍ കൊണ്ടേന്‍’, ‘പുതുപ്പേട്ടൈ’, ‘മയക്കം എന്ന’ എന്നീ ചിത്രങ്ങളിലായിരുന്നു മുന്‍പ് ഇവര്‍ ഒരുമിച്ചത്.

ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് പദ്ധതി. ‘ പ്രീ പ്രൊഡക്ഷന് മാത്രം ഞങ്ങള്‍ക്ക് ഒരു വര്‍ഷമെടുക്കും. എന്നാല്‍ മാസ്റ്റര്‍ സെല്‍വരാഘവന്റെ ഒരു സ്വപ്ന ചിത്രമാണിത്! കാത്തിരിപ്പ് നീണ്ടുനില്‍ക്കും. AO2.. 2024 ല്‍ രാജകുമാരന്‍ തിരികെയെത്തുന്നു’. ധനുഷ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.സെല്‍വരാഘവന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രം ആയിരത്തില്‍ ഒരുവന്‍ 2007ല്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും 2010ലാണ് റിലീസ് ചെയ്തത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...