ശ്രീവല്ലഭൻ സംവിധാനം ചെയ്യുന്ന ‘ധരണി’ എന്ന മലയാളം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാരിയർ, ഉണ്ണിമുകുന്ദൻ, അനുസിതാര, രാധ, രാജസേനൻ, എ കെ സാജൻ, എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ആയിരുന്നു പോസ്റ്റർ പ്രകാശനം.
പച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീവല്ലഭൻ. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ സിനിമയാണ്. ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്.
മലയാളത്തിലെ പ്രമുഖ അഭിനയേതാക്കൾക്കൊപ്പം പുതിയ പ്രധാന കഥാപാത്രമായി രതീഷ് രവി എന്ന പുതുമുഖത്തെ പരിചയപ്പെടുത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയൻ പുഞ്ചക്കരി, ക്യാമറ രാജീവ് വിജയ് ,എഡിറ്റർ കെ ശ്രീനിവാസ് ,മ്യൂസിക്ക് രമേഷ് നാരായൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിൽ.



