ത്രില്ലർ ചിത്രവുമായി ധ്യാൻ ശ്രീനിവാസൻ; പൊലീസ് ഓഫീസറായി പുതിയ കഥാപാത്രം

കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ധ്യാൻ ശ്രീനിവാസൻ.സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് താരം എത്തുക.

ഇതുവരെ ധ്യാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമായിരിക്കും ഇതെന്ന് സംവിധായകൻ അവകാശപ്പെടുന്നു. കഥാപാത്രത്തിനായി ഭാരം കുറച്ച് ശരീരം ഫിറ്റാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന് എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ഡോ. റോണി ഡേവിഡ്, ജോണി ആന്റണി, അംബിക, ശ്രീവിദ്യ, ആതിര എന്നിവരും അഭിനയിക്കുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...