ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന കോടതിസമക്ഷം ബാലൻ വക്കീൽ നാളെ തിയേറ്ററുകളിലെത്തുകയാണ്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു എന്റർടൈനർ ആണ് ചിത്രമെന്ന് ദിലീപും ബി ഉണ്ണികൃഷ്ണനും അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ഗൾഫ് ലോഞ്ച് ഇന്നലെ നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് നൽകിയ റേഡിയോ അഭിമുഖത്തിലാണ് ഇരുവരം ഇക്കാര്യം പറഞ്ഞത്.
കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും എല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിതെന്നും ദിലീപ് പറയുന്നു. മംത മോഹൻദാസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അജു വർഗീസ്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.



